സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം 2

സ്വാശ്രയസുസ്ഥിരസ്വതന്ത്രവികസനം- സീരീസിലെ രണ്ടാത്തെ ചർച്ചയാണിത്. ഈ ഞായറാഴ്ച(13, ജൂൺ, 2021) ആറ് മണി മുതൽ ഏഴരവരെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

 · 2 min read

ആദ്യ ചർച്ചയിൽ റൂഫ് ടോപ്പ് സൗരപദ്ധതികളും സാധ്യതകളുമാണ് കൈകാര്യം ചെയ്തത്. അതിന്റെ നോട്ടീസിലെക്കുള്ളു ലിങ്കും, ചർച്ചയുടെ മിനുട്ട്സിലേക്കുള്ള ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.


വൈദ്യുതോപകരണങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ ചർച്ച. "വൈദ്യുതോതോപകരണങ്ങളുടെ സുരക്ഷ - സർജ്ജും മിന്നലും" എന്നതാണ് വിഷയം.


വൈദ്യൂതോപകരങ്ങളുടെ സുരക്ഷ എപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്.


1. ഇൻവെർട്ടർ AC-യും LED TV-യുമൊക്കെ വെക്കുമ്പോൾ സ്റ്റെബിലൈസർ ആവശ്യമുണ്ടോ?

2. ലൈറ്റ്നിങ്ങ് അറസ്റ്റർ വെച്ചാൽ വീട്ടുപകരണങ്ങളെ ഇടിമിന്നൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ പറ്റുമോ?

3. TV-കേബിളിലൂടെ വരുന്ന മിന്നലിനെ എങ്ങനെ പ്രതിരോധിക്കാം

4. സോളാർ പാനലിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?

5. RCCB-യുടെ സ്റ്റെബിലൈസറും ഉള്ള വീടുകളിൽ മിന്നൽ ഒരു പ്രശ്നമാകുമോ?

6. ആധുനിക വീടിന് എർത്തിങ്ങ് ആവശ്യമാണോ?


ഇത്തരത്തിൽ ധാരാളം ചോദ്യങ്ങൾ നേരിട്ടല്ലെങ്കിൽ കൂടി പവർ ക്വാളിറ്റി വിഷയങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റിലും ഉണ്ട്. പവർ ക്വാളിറ്റി എന്താണെങ്കിലും ഒരോ തരം പ്രശ്നങ്ങളും ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കാം എന്നും അവയെ പൊതുവിൽ എങ്ങനെ പ്രതിരോധിക്കാം എന്നുമാണ് ഈ ചർച്ചയിൽ വരുന്നത്.


ചർച്ച നയിക്കുന്നത്


ഫ്രാൻസിസ് എം ഫെർണാണ്ടസ്

തിരുവനന്തപുരം ഗവർമെന്റ് എഞ്ചിനിയറിങ്ങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ. പവർ ക്വാളിറ്റിയും അനുബന്ധവിഷയങ്ങളുമാണ് അദ്ദേഹത്തിന്റെ ഗവേഷണമേഖല


ജോൺസൺ സൊസ്റ്റ്യൻ

വിപ്രോയിലെ എഞ്ചിനിയർ ആണ്. മൾട്ടിലെയർ PCB സർക്ക്യൂട്ടുകളുടേയും, ഹൈഫ്രീക്വസി ബോർഡുകളുടെയും പവർ സർക്ക്യൂട്ടുളുടേയും ഡിസൈനും ടെസ്റ്റിങ്ങും ആണ് മുഖ്യപ്രവർത്തന മേഖല


ജഗദീഷ് വില്ലോടി

എഴുത്തുകാരനും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ആളുമാണ് ജഗദീഷ്. മലയോരമേഖലയിലെ ആളുകളുടെ പ്രശ്നങ്ങൾ പൊതുവേദികളിൽ ചർച്ചയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളവരിൽ ഒരാളുമാണ്


ഷെഫീക്ക് (Totto Chan)

അധ്യാപകനും, സംരംഭകനും എഴുത്തുകാരനും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ആളുമാണ് ഷെഫീക്ക്. ടോട്ടോച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.


ശിവദാസ്

ഇലക്ട്രീഷ്യനും എഴുത്തുകാരനും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ആളുമാണ്.


അവതരണക്രമം:


സൂരജ് കേണോത്ത്

വിഷയാവതരണം

സ്വാഗതം


ഫ്രാൻസിസ് എം ഫെർണാണ്ടസ്

 1. പവർ ക്വാളിറ്റി എന്നാലെന്താണ്?
 2. എന്താണ് സർജ്ജ്?
 3. എന്താണ് ഓവർ വോൾട്ടേജ്?
 4. ഹാർമ്മോണിക്സ് എന്നാലെന്താണ്?
 5. മറ്റ് പ്രധാനപവർ ക്വാളിറ്റി പ്രശ്നങ്ങളെന്തൊക്കെയാണ്?
 6. ഇവ എങ്ങനെയൊക്കെ വരാം
 7. പവർക്വാളിറ്റി പ്രശ്നങ്ങൾക്ക് കാരണം KSEB-യുടെ കഴിവ് കേടാണോ?
 8. KSEB-ക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടോ?
 9. ഇവ വീട്ടുപകരണങ്ങളെ എങ്ങനെ ബാധിക്കാം?


ജോൺസൺ സൊസ്റ്റ്യൻ

 1. എന്താണ് പവർ ക്വാളിറ്റി പ്രശ്നങ്ങളിൽ നിന്നുള്ള ശരിയായ പ്രതിരോധം?
 2. എങ്ങനെയാണ് ഓവർ വോൾട്ടേജ് പ്രതിരോധിക്കുക? സ്റ്റെബിലൈസർ ഒരു അവശ്യവസ്തു ആണോ?
 3. വീടുകളിൽ ഹാർമ്മോണിക്സിനെ പ്രതിരോധിക്കേണ്ടതുണ്ടോ?
 4. സർജ്ജുകളെ എങ്ങനെ കൈകാര്യം ചെയ്യാം?
 5. എന്തുകൊണ്ടാണ് മിന്നൽ വരുമ്പോൾ RCCB ഓഫാകുന്നത്?
 6. മിന്നൽ രക്ഷാചാലകം വെച്ചാൽ വീടുകളിൽ സർജ്ജ് സാധ്യത കൂടും എന്ന് പറയുന്നത് എന്തുകൊണ്ട്?
 7. എന്ത് തരം സർജ്ജ് പ്രൊട്ടക്ഷൻ സംവിധാനങ്ങളാണ് നമ്മൾ ഉപയോഗിക്കേണ്ടത്?


മോഡറ്റേർമാർ

1. ജഗദീഷ് വില്ലോടി

2. ഷെഫീക്ക് കുറ്റ്യാടി

3. ശിവദാസ്


ആദ്യ ഒരു മണിക്കൂർ സ്പീക്കർമാർക്കുള്ളതാണ്. തുടർന്ന് അരമണിക്കൂറിൽ ആളുകളുടെ സംശയങ്ങളും മറുപടികളും. നേരിട്ട് ചോദിക്കാൻ പറ്റാത്തവർക്ക് ചോദ്യങ്ങൾ ask.wahni.com-ലും ചോദിക്കാം.


ഇതാണ് ചർച്ചയിൽ പങ്കെടുക്കാനുള്ള ലിങ്ക്

https://www.clubhouse.com/join/wahni-energy/dXP72oXO/mZnwq50w


പഴയ നോട്ടിസ് ഇവിടെയുണ്ട്

https://wahni.com/blog/discussion/clubhouse-1


കഴിഞ്ഞ മീറ്റിങ്ങിന്റെ മിനുട്ട്സ് ഇവിടെയുണ്ട്

https://ask.wahni.com/question/81/svaashry-susthir-svtntr-viksnn-discussion-1-srvaidyut-pddhtik-praayoogikmaannoo-rooftop-solar-subsidies-kseb-and-soura-project/


Sooraj Kenoth

Green Energy Promoter, FOSS Enthusiast, Entrepreneur
Director, Wahni Green Technologies