മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഊർജ്ജമേഖലയിലാണ് വഹ്നി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഊർജ്ജവുമായി ബന്ധപ്പെട്ട സർവ്വീസുകളും ഊർജ്ജക്ഷമത കൂടിയ ഉദ്പന്നങ്ങളും ഊർജ്ജോത്പാദനത്തിന് സഹായിക്കുന്ന ഉപകരണങ്ങളും ആണ് വഹ്നി പ്രധാനമായും കൈകാര്യം ചെയ്യുന്നത്. വഹ്നി വില്പനയ്ക്കായി വെക്കുന്ന എല്ലാ ഉദ്പന്നങ്ങളും സ്വന്തം നിലയ്ക്ക് പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷമാണ് മാർക്കറ്റിലെത്തിക്കുന്നത്. എന്നാൽ ടെസ്റ്റിങ്ങ് സമയത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ഉദ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുമ്പോൾ ചിലപ്പോൾ മോശമാവാറുണ്ട്. അത്തരം സാഹചര്യത്തിൽ ആ ഉദ്പന്നത്തെ താല്കാലികമായി പിൻവലിച്ച്, ഉദ്പാദകർ വേണ്ട തിരുത്തലുകൾ വരുത്താൻ തയ്യാറാകാത്ത പക്ഷം പൂർണ്ണമായും ഒഴിവാക്കുകയുമാണ് ഞങ്ങൾ പിന്തുടരുന്ന രീതി. അതുകൂടാതെ ഒരുപാട് ഉദ്പന്നങ്ങൾ എന്നതിനേക്കാൾ തിരഞ്ഞെടുത്ത ചുരുക്കം ചില ഉദ്പന്നങ്ങളിൽ മാത്രമാണ് ഞങ്ങളിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.