About Usതൃശൂർ ജില്ലയിലെ തളിക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക്കൽ കമ്പനിയാണ് വഹ്നി ഗ്രീൻ ടെക്നോളോജിസ്. കേരളത്തിലെ പിന്നോക്ക ജില്ല എന്നറിയപ്പെടുന്ന കാസറഗോഡ് രജിസ്റ്റർ ചെയ്ത കമ്പനി, കേരളത്തിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രധാന ഓഫീസ് തൃശ്ശൂരിലേക്ക് മാറ്റി.


Vision and Mission


ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള, സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള, സ്വയംപര്യാപ്തവും ഊർജ്ജക്ഷമവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് വഹ്നി ഗ്രീൻ ടെക്നോളജീസിന്റെ ആത്യന്തികലക്ഷ്യം. “സ്വാശ്രയഭവനം-സുസ്ഥിരഭവനം-സ്വതന്ത്രഭവനം” എന്ന ആശയത്തെ മുൻനിർത്തി, സാങ്കേതിക വിദ്യയും അതിന്റെ ഗുണഫലങ്ങളും ചുരുങ്ങിയ ചിലവിൽ പരമാവധി പേരിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ദൗത്യം. അതിൽ മുഖ്യമായും വരുന്നത് ശുദ്ധജലവും ഊർജ്ജവുമായി ബന്ധപ്പെട്ട സേവനങ്ങളാണ്. ചുരുങ്ങിയ ചിലവിൽ നൽകുന്ന സേവനങ്ങളുടേയും ഉദ്പന്നങ്ങളുടേയും ഉയർന്ന ഗുണനിലവാരം ഞങ്ങളെ മാർക്കറ്റിൽ നിലനിൽക്കാൻ സഹായിക്കുന്നു. ഒരു പറ്റം നല്ല ഉപയോക്താക്കളും അവർക്കു വേണ്ടി വിവിധതരം ഗുണമേന്മയുള്ള ഉദ്പന്നങ്ങളും സേവനങ്ങളും ആണ് വഹ്നിയുടെ ലക്ഷ്യം.Policy and Political Position


വഹ്നി ഇന്റേണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകളും സംവിധാനങ്ങളും പരമാവധി സ്വതന്ത്രസോഫ്റ്റ്‍വെയറും സ്വതന്ത്രഹാർഡ്‍വെയറും അടിസ്ഥാനമാക്കി റിലീസ് ചെയ്തവ ആയിരിക്കും. മാത്രമല്ല, വഹ്നി സ്വന്തം നിലയിൽ നടത്തുന്ന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഉദ്പന്നങ്ങളുടെ സാങ്കേതികവിദ്യ, ഉദ്പന്നം മാർക്കറ്റിലെത്തി ഏത് പ്രതികൂല സാഹചര്യത്തിലും ആദ്യത്തെ രണ്ട് വർഷത്തിനുള്ളിൽ സ്വതന്ത്രലൈസൻസിൽ ലഭ്യമാക്കും.


'സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വളർച്ചയ്ക്കും അറിവും
ഊർജ്ജവും എന്നും സ്വതന്ത്രമായിരിക്കണം'


സാമൂഹിക ചുറ്റുപാട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മൂലം ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാവരുതെന്നാണ് വഹ്നി ആഗ്രഹിക്കുന്നത്. ജോലിക്ക് വേണ്ടി തുടർച്ചയായി ആറോ ഏഴോ മണിക്കൂർ പോലും വീട്ടിൽ നിന്നും മാറി നില്കാൻ സാധ്യമല്ലാത്തവർക്ക്, പ്രത്യേകിച്ച് കുട്ടികളേയും പ്രായമായവരേയും നോക്കേണ്ടി വരുന്ന സ്ത്രീകൾക്ക് പോലും സ്വതന്ത്രമായി ജോലി ചെയ്യാവുന്ന വിധത്തിൽ ആണ് വഹ്നിയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയത്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വികേന്ദ്രീകൃതമായി ഓഫീസ് സൗകര്യങ്ങൾ ഒരുക്കി, ജോലി ചെയ്യുന്നവരുടെ സ്വാതന്ത്ര്യം പരമാവധി ഉറപ്പ് വരുത്തുന്ന വിധം തൊഴിൽ രീതികൾ ക്രമീകരിച്ചതിലൂടെയാണ് ഇത് സാധ്യമായത്. വർക് ഫ്രം ഹോം ആയി ജോലി ചെയ്യുമ്പോഴും സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കാൻ കഴിയുന്നു എന്നതാണ് വഹ്നി മുന്നോട്ട് വെക്കുന്ന ഈ മാതൃകയുടെ പ്രത്യേകത.

ഈ സൗകര്യത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാവണം എന്നും വഹ്നി ആഗ്രഹിക്കുന്നു.

ഉപഭോക്താക്കളുടെ അകാശസംരക്ഷണം വഹ്നിക്ക് സുപ്രധാനമാണ്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ട ഉദ്പന്നങ്ങൾ മാത്രമേ ഞങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയുള്ളൂ. ഞങ്ങളിൽ നിന്നും ഒരുദ്പന്നം വാങ്ങിയ ആർക്കും കബളിപ്പിക്കപ്പെടുന്ന സാഹചര്യം വരാതിരിക്കാനുള്ള പരമാവധി മുൻകരുതലുകൾ വഹ്നി സ്വീകരിക്കും.