stakeolders


വിശിഷ്ട ഉപഭോക്താക്കൾ


ഞങ്ങളുടെ പരീക്ഷണപ്രൊജക്റ്റുകളിൽ ഞങ്ങളെ സഹായിക്കുകയും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്ത ഉപഭോക്താക്കളെയാണ് വിശിഷ്ട ഉപഭോക്താക്കളായി കണക്കാക്കുന്നത്. ഞങ്ങളിൽ നിന്ന് ഉദ്പന്നമോ സേവനങ്ങളോ വാങ്ങുമ്പോൾ ഇവർക്ക് മാറ്റാരേക്കാളും ഇളവുകളും പരിഗണനയും ലഭിക്കും. ഞങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പരീക്ഷണ പ്രൊജക്റ്റുകളിൽ ഭാഗമാവുക വഴി നിങ്ങൾക്കും വിശിഷ്ട ഉപഭോക്താവായി മാറാം. അങ്ങനെ നിങ്ങളും ഞങ്ങളുടെ ഭാഗമാവുന്നു.PG Centre Thrissur


വഹ്നിയുടെ ഏറ്റവും ആദ്യത്തെ കസ്റ്റമർ. വഹ്നിയുടെ തുടക്ക കാലത്ത് വഹ്നിയെ പിടിച്ച് നിർത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ച സ്ഥാപനമാണ് PG സെന്റർ. സയൻസിതര വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനമായിരുന്നിട്ട് കൂടി സമൂഹത്തിന് ഗുണകരമാവും എന്ന് തോന്നുന്ന എഞ്ചിനീയറിങ്ങ് വിഷയങ്ങളിൽ മുന്നിൽ നിന്ന് സഹായിക്കുന്ന PG സെന്ററിന്റെ നിലപാട് എന്നും സ്തുത്യർഹമാണ്. ഒരേ സമയം സുഹൃദ്സ്ഥാപനവും കസ്റ്റമറും ആണ് PG സെന്റർ.


ജൂബിലി മിഷൻ ആശുപത്രി തൃശ്ശൂർ


വഹ്നിയുടെ, ഒരു പക്ഷെ കേരളത്തിലെ തന്നെ BLDC ഫാൻ ചരിത്രത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്നൊരു സ്ഥാപനമാണ് ജൂബിലി മിഷൻ ആശുപത്രി. ഊർജ്ജസംരക്ഷണത്തോടൊപ്പം പുതിയ സാങ്കേതിവിദ്യകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമുള്ളതുകൊണ്ടാണ്, ഉയർന്ന പരാജയ സാധ്യതകളുണ്ടായിരുന്നിട്ടും ജൂബിലി മിഷൻ BLDC ഫാനുകളിലേക്ക് മാറിയത്. BLDC-ഇൻസ്റ്റാൾ ചെയ്ത് പരാജയപ്പെട്ട സ്ഥാപനങ്ങൾ ഏറെയുണ്ടായിരുന്നിട്ടും, സ്വന്തം പഠനങ്ങളുടെ മാത്രം പിൻബലത്തിലെത്തിയ വഹ്നിക്ക് ജൂബിലി മിഷൻ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണ്.


സുഹൃദ്സ്ഥാപനങ്ങൾ


അതുൽ എനർജ്ജി


തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എനർജ്ജി ഓഡിറ്റിങ്ങ് കമ്പനിയാണ് അതുൽ എനർജ്ജി. വഹ്നിയുടെ തുടക്കം മുതൽ ഊർജ്ജ സംബന്ധിയായ എല്ലാ പരീക്ഷണ പ്രൊജക്റ്റുകളിലും, പ്രത്യേകിച്ച് ഇലക്ട്രിക്കൽ അനുബന്ധമായ പ്രൊജക്റ്റുകളിൽ ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സജീവമായി പിന്തുണയ്ക്കുന്ന കമ്പനിയാണിത്.


Zyxware Technologies PvT Ltd


തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു IT കമ്പനിയാണ് Zyxware Technologies. വഹ്നി തുടങ്ങുന്നതിന് മുന്നേ, ഒരു സ്റ്റാർട്ടപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച്, സ്വതന്ത്ര അറിവിലൂന്നിയ ഒരു പോളിസി ഉണ്ടാക്കുന്നതിലും, വഹ്നിയുടെ നട്ടെല്ലായ സിസ്റ്റം അനാലിസ് പഠിപ്പിച്ചതിലും മുഖ്യപങ്ക് വഹിച്ചത് Zyxware ആണ്


GIST


ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു MEP/HVAC കമ്പനിയാണ് GIST. വഹ്നിയുടെ പാളിപ്പോയ പ്രൊജക്റ്റുകളിലെ പരാജയം വിലയിരുത്താനും, തിരുത്താനും, അവയിൽ തീർത്തും നഷ്ടത്തിലേക്ക് നീങ്ങുന്നവ നിർത്തി വെപ്പിച്ച് തെളിയിക്കപ്പെട്ട ഉദ്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിപ്പിക്കുന്നതിലും മുൻകൈ എടുത്തത് ഗിസ്റ്റ് ആണ്. 2017-മുതൽ വഹ്നിയുടെ മിക്കവാറും എല്ലാ പരീക്ഷണ പ്രൊജക്റ്റുകളിലും നിർണ്ണായക പങ്കാളിയാണ് GIST.


നേരിട്ടല്ലാതെ നിർണ്ണായക പങ്ക് വഹിച്ച സ്ഥാപനങ്ങൾ


ആറ്റംബർഗ്ഗ് ടെക്നോളജീസ്


2015 മുതൽ, അതായത് വഹ്നിയുടെ രജിസ്റ്റ്രേഷനും മുന്നേ, മാർക്കെറ്റിൽ ലഭ്യമായ BLDC ഫാനുകളെ കുറിച്ച് ഞങ്ങൾ പഠിക്കുന്നുണ്ടായിരുന്നു. ആ പഠനത്തിൽ അവസാനഘട്ട തിരഞ്ഞെടുപ്പിൽ ബാക്കി ആയത് ആറ്റംബർഗ്ഗിന്റെ ഫാനുകൾ ആയിരുന്നു. എങ്കിലും BLDC-സെഗ്മെന്റിൽ പൂർണ്ണ തോതിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കുറച്ചധികം ഫാനുകൾ ഒരുമിച്ച് എടുത്ത് അല്പം കൂടി വിശദമായ പഠനം ആവശ്യമായിരുന്നു. ഇതിനായി വഹ്നിയെ പിന്തുണയ്ക്കുന്നവരിൽ നിന്നും മുൻകൂർ ഓഡർ എടുത്ത് 50 ഫാനുകൾ വാങ്ങി. ഈ ഫാനുകളിൽ അതുൽ എനർജ്ജിയുടെ സഹായത്തോടെ ഹാർമ്മോണിക്സ് പഠനമടക്കം എല്ലാ ഇലക്ട്രിക്കൽ പഠനങ്ങളും നടത്തിയശേഷം അതാത് ഉപഭോക്താക്കൾക്ക് കൊടുത്ത് മൂന്ന് മാസത്തെ പ്രവർത്തനം കൂടി വിലയിരുത്തിയ ശേഷമാണ് വിൽപന തുടങ്ങിയത്.

നല്ലൊരു സാമ്പത്തിക ചരിത്രമില്ലാത്തതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ബാങ്ക് ലോണിലും വഹ്നിക്ക് അർഹത ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സ്ഥാപനത്തിന്, ഇടപാട് തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ക്രഡിറ്റിൽ ഉദ്പന്നങ്ങൾ തന്ന ആറ്റംബർഗ്ഗ് വഹ്നിയുടെ നിലനിൽപ്പിനും വർക്കിങ്ങ് ക്യാപ്പിറ്റൽ കണ്ടെത്തുന്നതിലും വലിയൊരു സഹായമാണ് ചെയ്തിട്ടുള്ളത്. വഹ്നിയെ പോലുള്ള സ്റ്റാർട്ടപ്പുകളെ പിൻതാങ്ങുവാൻ ആറ്റംബർഗ്ഗ് എടുക്കുന്ന ഇത്തരം നിലപാടുകൾ പ്രത്യേകം പ്രകീർത്തിക്കപ്പെടേണ്ടതാണ്.