Servicesനിലവിൽ ഞങ്ങളുടെ ഫ്രാഞ്ചൈസി ബിൽഡിങ്ങ് പ്രോഗ്രാം നടക്കുകയാണ്. അതിന്റെ ഒന്നാം ഘട്ടം പൂർത്തിയാവാതെ ഞങ്ങളുടെ സർവ്വീസുകൾ പൂർണ്ണസജ്ജമാവുകയില്ല. നിങ്ങൾക്കും ഞങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാം, അതിനായി ഈ പേജ് സന്ദർശിക്കൂ.

ഉയർന്ന വൈദ്യുതി ബില്ലിനും ഇലക്ട്രിക്കൽ അപകടങ്ങൾക്കും പലതരം കാരണങ്ങളുണ്ടാവാം. തെറ്റായ വയറിങ്ങ്, കാലപഴക്കം, ഓവർലോഡിങ്ങ്, ലൂപ്പ് എടുക്കൽ, ഷഡ്പദങ്ങളും ചെറുജീവികളും എന്നിവ അതിൽ ചിലത് മാത്രം. ഒപ്പം ശീലങ്ങളിലെ അപാകതകളും ഉപകരണങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പും ഇൻസ്റ്റാളേഷനും കൂടിയാകുമ്പോൾ ബില്ല് നിയന്ത്രണാതീതമാകും. വർഷത്തിൽ ഒരിക്കലെങ്കിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തുന്നത് ബില്ല് കുറഞ്ഞിരിക്കാനും അപകടങ്ങളൊഴിവാക്കാനും സഹായിക്കും. ഒപ്പം പുതിയ ഉപകരണങ്ങൾ വാങ്ങും മുന്നേ വിദഗ്ദ്ധോപദേശം തേടിയാൽ ഒരുപക്ഷെ അനാവശ്യമായ ഒരു പർച്ചേസ് നിങ്ങൾക്കൊഴിവാക്കാം. ask.wahni.com അതിനുള്ള മികച്ചൊരു പ്ലാറ്റ് ഫോം ആണ്.


Electrical Trouble Shooting


കെട്ടിടത്തിനകത്തെ പവർ ലൈനിൽ വരുന്ന ഏത് പ്രശ്നങ്ങളും ട്രബിൾ ഷൂട്ടിങ്ങിൽ പെടും. സ്വിച്ചിട്ടാൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ഒരു സ്ഥലത്ത് സ്വിച്ചിടുമ്പോൾ മറ്റ് സ്ഥലങ്ങളിൽ വൈദ്യുതി വ്യതിയാനം വരുന്നു, ചുമരിൽ നിന്നും ഷോക്ക് അടിക്കുന്നു, ഉപകരണങ്ങൾ ഇടയ്ക്കിടെ കേടാവുന്നു, ഫ്ലിക്കർ ചെയ്യുന്നു, പവർ ഫാക്റ്റർ ശരിയാകുന്നില്ല തുടങ്ങി എല്ലാ പ്രശ്നങ്ങളും വഹ്നി കൈകാര്യം ചെയ്യും. ആവശ്യമെങ്കിൽ റീവയറിങ്ങും ഞങ്ങൾ ചെയ്യും.Safety Audit


സുരക്ഷാപരിശോധനയെ പലപ്പോഴും ട്രബിൾ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ആളുകൾ കാണാറ്. വയറിങ്ങിൽ കേടുപാടുകൾക്കോ തീപിടിത്തത്തിനോ സാധ്യത ഉണ്ടോ, ശരിയായ അളവിലും വലിപ്പത്തിലും ഉള്ള സുരക്ഷാ ഉപകരണങ്ങളും വയറുകളും ആണോ ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ പഠനമാണ് ഇതിൽ പ്രധാനമായും വരുന്നത്. എല്ലാ വർഷവും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു പ്രതിരോധപ്രവർത്തനമാണിത്.


Load Optimisation


വൈദ്യുതി ബില്ല് കുറയ്ക്കുന്നതിനുള്ള ഏറ്റവും സുപ്രധാനമായ കാര്യമാണ് ലോഡ് ഒപ്റ്റിമെസേഷൻ. ഇതുവഴി സോളാർ വെക്കുന്നതിനേക്കാൾ നന്നായി ചിലവ് കുറയ്ക്കാം. സ്വിച്ചുകളിലെ കോൺടാക്റ്റ് പ്രശ്നങ്ങൾ മുതൽ തെറ്റായ വലിപ്പത്തിലോ രീതിയിലോ AC, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതുൾപ്പെട എന്തും വൈദ്യുതി പാഴാവുന്നതിന് കാരണമാകാം. അതുപോലെ ചില ശീലങ്ങളും. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് പാഴ്‍ചിലവൊഴിവാക്കി ബില്ല് കുറയ്ക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുകയാണ് ഈ പ്രവർത്തിയുടെ ലക്ഷ്യം


പ്രവർത്തനം


ഈ മൂന്ന് കാര്യത്തിലേയും നടപടി ക്രമങ്ങൾ ഏതാണ്ട് ഒന്നാണ്.

ഉപഭോക്താവുമായുള്ള വിശദമായ ചർച്ചയാണ് ആദ്യഘട്ടം. എന്താണ് യഥാർത്ഥ പ്രശ്നം എന്ന് തിരിച്ചറിയാനാണ് ഇത്

തുടർന്ന് ഞങ്ങളുടെ ടെക്നീഷ്യൻ സ്ഥലം സന്ദർശിച്ച് പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രാഥമികറിപ്പോർട്ട് തയ്യാറാക്കുന്നു.

ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമികനിർദ്ദേശങ്ങൾ മുന്നോട്ട് വെക്കും. പഴയ ഉപകരണങ്ങൾ, ശീലങ്ങൾ തുടങ്ങിയവ മാറ്റുന്ന കാര്യങ്ങളൊക്കെ ഇതിൽ ഉൾപ്പെട്ടേക്കാം.

പ്രാഥമികപഠനവും അതിനെ തുടർന്നുള്ള തിരുത്തലുകളും കൊണ്ട് തന്നെ മിക്കവാറും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.

അങ്ങനെ അല്ലാത്ത സന്ദർഭങ്ങളിൽ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് സമഗ്രമായപഠനം ആവശ്യമാണ്. അതിന് മുന്നോടിയായി വിശദമായ ഒരു പ്രൊപ്പോസൽ ഉപഭോക്താവിന് സമർപ്പിക്കും.

തുടർന്ന് നടത്തുന്ന പഠനത്തിനൊടുവിൽ അധികാരപ്പെട്ട ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ വിശദമായൊരു റിപ്പോർട്ട് ഉപഭോക്താവിന് ലഭിക്കും.

ഇതിൽ പ്രശ്നപരിഹാരത്തിലേക്കുള്ള കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കണക്കുകൾ ഉൾപടെ ഉണ്ടായിരിക്കും.

ഈ റിപ്പോർട്ട് ഇൻഷൂറൻസ് പോലുള്ള ഔദ്യോഗിക ഇടപാടുകൾക്കും ഉപയോഗിക്കാം.