BLDC Fan


ചരിത്രം - സാമൂഹികപ്രസക്തിയും സാഹചര്യവും


ഊർജ്ജം പാഴാവുന്നത് പരമാവധി കുറയ്ക്കുകയാണ് വഹ്നി ഗ്രീൻ ടെക്നോളജീസിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ഉപഭോക്താക്കളുടെ ചിലവിനൊപ്പം അവരുടെ കർബൺ ഫുട്ട് പ്രിന്റും കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങൾ BLDC മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നത്.

LED ബൾബുകൾ മാർക്കറ്റിൽ പിച്ചവെച്ച് തുടങ്ങുന്ന 2012-ൽ തന്നെ BLDC ഫാനുകൾ മാർക്കറ്റിൽ എത്തിയിരുന്നു. നിരവധി കമ്പനികൾ രംഗത്തെത്തിയെങ്കിലും ആർക്കും തന്നെ മാർക്കറ്റിൽ കാര്യമായി ചലനങ്ങളുണ്ടാക്കാനായിട്ടില്ല.

കേരളത്തിലെ ഗാർഹിക ഉപയോഗത്തിൽ ഫാനുകളാണ് ഏതാണ്ട് 30-33% വൈദ്യുതിയും ഉപയോഗിക്കുന്നത്. ബൾബുകളുടെ വൈദ്യുതി ഉപയോഗം അതിന്റെ പകുതിയോളമേ വരൂ. ബൾബുകളുടെ ശരാശരി ഉപയോഗം 5 മണിക്കൂർ ആയിരിക്കുമ്പോൾ ഫാനുകളുടേത് കുറഞ്ഞത് 8 മണിക്കൂർ ആവുന്നതാണ് ഈ നിരക്ക് വ്യത്യാസത്തിന് ഒരു പ്രധാന കാരണം. കൂടാതെ ഇൻകാന്റസെന്റ് ബൾബുകളിൾ നിന്ന് CFL-LED ബൾബുകളിലേക്കുള്ള മാറ്റം ഒരു ബൾബിൽ വരുന്ന ഉപയോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഫാനുകളിൽ ആനുപാതികമായ ഒരു മാറ്റവും ഇത് വരെ വന്നിട്ടില്ല. മേൽപറഞ്ഞ 30-33% ൽ ഒരു പത്ത് ശതമാനമെങ്കിലും കുറയ്ക്കാൻ സാധിച്ചാൽ ഊർജ്ജമേഖലയിൽ അതൊരു വിപ്ലവാത്മകമായ കുതിച്ച് ചാട്ടങ്ങൾക്ക് വഴിയൊരുക്കും.

രജിസ്റ്റർ ചെയ്ത 2016 ജൂലൈ മുതൽ തന്നെ വഹ്നി ഗ്രീൻ ടെക്നോളജീസ് ഈ മേഖലയിൽ പ്രത്യേക ശ്രദ്ധകൊടുത്തിരുന്നു. ഈ പഠനത്തിൽ ഞങ്ങൾ മനസിലാക്കിയ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളുമാണ് ഇവിടെ പറയുന്നത്.


പ്രശ്നം


ഒരു ഇടത്തരം സീലിങ്ങ് ഫാനിന് ശരാശരി 1400 രൂപ വിലയുള്ളപ്പോൾ BLDC ഫാനിൽ ബേസ് മോഡൽ വില തുടങ്ങുന്നത് തന്നെ 2800-3000 രൂപയിലാണ്. വഹ്നി ഗ്രീൻ ടെക്നോളജിസ് നടത്തിയ ഫീൽഡ് ടെസ്റ്റിൽ ബോധ്യപ്പെട്ട മറ്റൊരു കാര്യം 100 ഫാനിൽ മോഡലനുസരിച്ച് 5 മുതൽ 20 എണ്ണം വരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ കേട് വരുന്നു എന്നുള്ളതാണ്. ഒരു ബൾബ് കേടായി പകരം ബൾബ് കിട്ടിയാൽ വീട്ടുകാർക്ക് തന്നെ അത് മാറ്റിയിടാം. ഫാനിന്റെ കാര്യത്തിൽ ഒരു ഇലക്ട്രീഷ്യന്റെ സഹായം ആവശ്യമാണ്. അതായത് ഒരു ഫാൻ കേടാകുന്നത് ഗ്യാരണ്ടി പിരിഡിൽ തന്നെ ആയാൽ പോലും ഉപഭോക്താവിന് 200-300 രൂപയുടെ അധിക ചിലവ് അതുണ്ടാക്കുന്നു. അതുപോലെ തന്നെ പുതിയ ഫാൻ പകരം കിട്ടിയാൽ പോലും മാറ്റിയിടാൻ ചുരുങ്ങിയത് അരമണിക്കൂർ വേണം.

ഒരു ഹോട്ടലോ ആശുപത്രിയോ സ്കൂളോ മറ്റ് വാണിജ്യസ്ഥാപനങ്ങളോ ആയാൽ ഈ അരമണിക്കൂർ ഉൾകൊള്ളാൻ പറ്റുന്ന കാര്യമല്ല.

സാധാരണ ഫാനിനെ അപേക്ഷിച്ച് 1600 രൂപ കൂടുതൽ കൊടുത്ത് വാങ്ങുന്ന ഫാനിന്റെ ഏതെങ്കിലും ഭാഗം കേടായാൽ തന്നെ അതുവരെ ആ ഫാനുണ്ടാക്കിയ സാമ്പത്തികലാഭമില്ലാതാവും. മാത്രമല്ല ഈ സ്ഥാപനങ്ങൾക്കൊന്നും തന്നെ ഫാനുകൾ അവരുടെ ഉദ്പന്നമല്ല, ഉദ്പന്നത്തിന്റെ മൂല്യം കൂട്ടാനുള്ള വഴി മാത്രമാണ്. അതിലൊരു സാഹാസത്തിന് മുതിരുന്നതിൽ അർത്ഥമില്ല. ഇവിടെയാണ് വഹ്നിയുടെ പ്രസക്തി.


പരിഹാരം


ഫാനിന്റെ ഉയർന്ന വിലയാണ് ആദ്യവെല്ലുവിളി. കേരളത്തിൽ ഒരു സീസണിൽ നാല് ലക്ഷം വരെ സാധാരണ ഫാനുകൾ വിറ്റഴിയുമ്പോൾ, BLDC ഫാനുകൾ 3000 എണ്ണം പോലും ചിലവാകുന്നില്ല. ഇവിടെ ഇടനിലക്കാരെ പരമാവധി കുറച്ച് കൊണ്ടും, ഒറ്റപ്പെട്ട ഓർഡറുകളെ ഘടനാപരമായി ബൾക്ക് ഓർഡറുകൾ ആക്കിയും ഏറ്റവും കുറഞ്ഞ വിലയിൽ ഫാനുകൾ ലഭ്യമാക്കുന്നു.

കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ആയിക്കോട്ടേ ഫാൻ കേടുവന്നാൽ 48 മണിക്കൂറിനുള്ളിൽ പരിഹരിക്കും. ബിസിനസ് കസ്റ്റമർക്ക് ഇത് 12 മണിക്കൂറായും നഗര പ്രദേശങ്ങളിൽ പരമാവധി 6 മണിക്കൂറായും നിജപ്പെടുത്തിയിട്ടുണ്ട്. കേടായ ഫാൻ അഴിച്ച് പുതിയതിടുന്ന സമയം കുറയ്ക്കാനായി ഒരു പ്ലഗ് & പ്ലേ സംവിധാനത്തിന് വഹ്നി രൂപം കൊടുത്തിട്ടുണ്ട്. ഇത് പരീക്ഷണഘട്ടത്തിലാണ്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ആക്കം കുറയ്ക്കാൻ നമ്മളോരുത്തരും കൂട്ടായി പരിശ്രമിച്ചാൽ മാത്രമേ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതൊരു ചാരിറ്റി ആയിട്ടല്ല കച്ചവടം ആയിതന്നെ ചെയ്താലേ സുസ്ഥിരമായ സംവിധാനമായി മാറുകയുള്ളൂ. ഒരല്പം നഷ്ടസാധ്യയുണ്ടെങ്കിലും ഞങ്ങളാലാവുന്നത് ഞങ്ങൾ ചെയ്യുന്നു.